ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4


സ്നേഹപൂർവം ഉണ്ണിമാമന്
കത്ത് കിട്ടി വീട്ടിൽ അമ്മക്കും അമ്മമ്മക്കും എന്തുമാത്രം സന്തോഷമായി എന്ന് ഊഹിക്കാമല്ലോ കത്ത് വായിച്ച് അമ്മമ്മ കരഞ്ഞു പോയി അങ്ങനെ നാൽപ്പത്തിരണ്ട് കൊല്ലം മുൻപ് 'നിങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹ ബന്ധത്തിൻ്റെ കണ്ണികൾ കണ്ടെത്താൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലാണ് ഞാൻ ഞങ്ങൾ ഇപ്പോഴും മലപ്പുറത്ത് കോട്ടക്കുന്നിൻ്റെ ചെരിവിലെ പഴയ വീട്ടിൽ തന്നെയാണ് താമസം
ഞാൻ സർക്കാർ സർവ്വീസിൽ പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്യുന്നു
അഛന് എം എസ് പി ലാ യിരുന്നു ജോലി
'പിന്നീട് അതു വിട്ട് മാവൂർ ഗ്വാളിയോർ റയോൺസിലായിരുന്നു ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ സ്വസ്ഥമായി കഴിയുന്നു ഞാൻ കുറച്ചു കാലം പാലക്കാടായിരുന്നു ജോലി ചെയ്തിരുന്നത്
താൽക്കാലിക സർവ്വീസിലായിരുന്നു അന്ന് കറച്ചു മാസങ്ങൾ ഞാൻ പാലക്കാട് മുനിസിപ്പാലിറ്റിയിലൂണ്ടായിരുന്നു വൈകുന്നേരങ്ങളിൽ ഖസാക്കിലെ വരികൾ മനസ്സിലുരുവിട്ട് കോട്ടമൈതാനം മുറിച്ചുകടക്കുമ്പോഴൊക്കെ ഞാൻ താങ്കളെ ഓർക്കുമായിരുന്നു
ശാന്ത ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു പക്ഷെ കാണാനായില്ല അനിയത്തി ഉഷയെ കവിതകളിലൂടെയും രവിശങ്കറിനെ കാർട്ടൂണുകളിലൂടെയും അറിയാം
അമ്മയും ഒരു കത്ത് ഇതോടൊപ്പം വെയ്ക്കുന്നുണ്ടു് ഞങ്ങളുടെ കുടുംബസംബന്ധമായ വിശദാംശങ്ങളൊക്കെ അതിലുണ്ടു്
അമ്മയ്ക്കും അമ്മമ്മയ്ക്കും താങ്കളെ കാണണമെന്നുണ്ടു് അമ്മമ്മക്ക് പ്രായാധിക്യ കാരണം രോഗങ്ങൾ ഏറെയുണ്ടു്
വൈകാതെ തമ്മിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂർവം സുന്ദരരാജൻ
കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് വിജയൻ്റെ
അടുത്ത കത്തു കിട്ടിയത്
പ്രിയപ്പെട്ട സുന്ദരൻ
ഞാൻ പത്തോ പന്ത്രണ്ടോ തീയ്യതികളിലായി കോഴിക്കോട് സർവ്വകലാശാലയിലുണ്ടാകും ഹിസ്റ്ററി വിഭാഗത്തിൻ്റെ പ്രൊഫസ്റായ ഡോക്ടർ എം. ജി. എസ് നാരാ'യണനോട് അന്യേഷിച്ചാൽ വിവരങ്ങൾ അറിയാം യശോദയെയും മാളുവമ്മയെയു കാണണമെന്നുണ്ട് പക്ഷെ എനിക്ക് കുറെയായി വാതത്തിൻ്റെ പ്രശ്നമാണ് .യാത്ര ഖേദകരമായൊരു പരിഗണനയായി തീർന്നിരിക്കുന്നു .'മറുപടി ഇങ്ങോട്ടയക്കേണ്ട ഞാൻ ബാംഗ്ലൂരിലേക്ക് ഒരു സെമിനാറിൽ പങ്കെടുക്കുവാൻ പോവുകയാ
ണ്. C/o director Ecumenical Christian Centre Whitefield Banglore എന്ന വിലാസത്തിൽ ഏഴാം തീയ്യതി വരെ ഉണ്ടാകും
ഒരു കുട്ടിച്ചേർക്കൽ ബാംഗ്ലൂരിൽ നിന്ന് ഒരു വൈകുന്നേരം വിജയൻ വീട്ടിലേക്ക് ഫോൺ വിളിച്ചു രണ്ടാം ദിവസം രാവിലെ നേരെ തിരൂർ റെയിൽവേ സ്റ്റേഷനിൽ 8 മണിക്ക് എത്തുമെന്നും ഞാൻ കാത്തു നില്ക്കണ മെന്നും അറിയിച്ചു കൃത്യ സമയത്തിന് അരമണിക്കൂർ മുൻപ് തന്നെ ഞാൻ എൻ്റെ ആന്മ
മിത്രമായ പ്രശസ്ത ഫോട്ടോഗ്രാഫർ റസ്സാഖ് കോട്ടക്കൽ മാധ്യമം പത്രത്തിലെ ഇബ്രാഹിം കോട്ടക്കൽ എന്നിവരെ കൂട്ടി തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തി
നടക്കാൻ പ്രയാസമുള്ള വിജയനെ ഞാൻ കൈ പിടിച്ച് പതുക്കെ വണ്ടിയിൽ നിന്ന് ഇറക്കി പിന്നീട് നിശ്ചലനായി കുറെ നേരം എന്നെ നോക്കി ഞാൻ വിജയനെയും തുടർന്ന് ഞാൻ എൻ്റെ സുഹൃത്തുക്കളെ വിജയന് പരിചയപ്പെടുത്തി
..
വിജയൻ്റെ യാത്രാ സൗകര്യം കണക്കിലെടുത്ത് തിരൂരിലുള്ള എൻ്റെ മൂത്ത സഹോദരി നളിനിയുടെ വീട്ടിൽ വെച്ചായിരുന്നു ഞങ്ങൾ വിജയനുമായുള്ള കുടുംബ സംഗമം ഒരുക്കിയത് തലേ ദിവസം തന്നെ ഞങ്ങൾ എല്ലാവരും മലപ്പുറത്തു നിന്ന് തിരുരിലേക്ക് യാത്രയായി തിരൂരിലെ സഹോദരിയുടെ വീട്ടിലെത്തി അമ്മമ്മയെയും അമ്മയെയും കണ്ട വിജയൻ വികാരാധീനനായി - അമ്മമ്മ യെ കെട്ടിപ്പിടിച്ച് രണ്ടുപേരും കണ്ണീർ വാർത്തു എൻ്റെ അമ്മയുടെ കണ്ണകളും നിറഞ്ഞു ആകെ വൈകാരികമായ കുറെ നിമിഷങ്ങൾ'' '
എല്ലാവരും കുറെ നേരം നിശബ്ദതയിലായി പൊതുവെ സംസാരിക്കാൻ പ്രയാസമുള്ള വിജയൻ അര മണിക്കൂറോളം അമ്മയെയും അമ്മമ്മയെയും അങ്ങനെ നിശബ്ദമായി നോക്കിയിരുന്നു ഭൂതകാല ചിന്തകളിൽ മുഴുകിയിരുന്നു'- ' വിജയനെ ചിന്തയിൽ നിന്നുമുണർത്തി
ഉണ്ണീ ഓർമയുണ്ടോ ഒരു ദിവസം '
എന്നിങ്ങനെ സംസാരത്തിന് തുടക്കമിട്ടത് എൻ്റെ അമ്മയാണ് ഉച്ചവരെ വിജയൻ ഞങ്ങളോടൊക്കെ ചെറിയ ശബ്ദത്തിൽ വിറയാർന്ന് സംസാരിച്ചു. ഉച്ചയൂണ് കഴിഞ്ഞു് 'നേരെ കോഴിക്കോട് യൂനിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിന് അദ്ദേഹത്തെ കൊണ്ടുപോകാൻ നാലഞ്ചു പി.ജി വിദ്യാർത്ഥികൾ കാറുമായി വീട്ടിലെ ത്തിയിരുന്നു കൈകൾ വിറയ്ക്കുന്ന കാരണം ഭക്ഷണം കഴിക്കാൻ വിജയൻ നന്നെ ബുദ്ധിമുട്ടി നാലഞ്ചു സ്പൂൺ മാത്രം കഴിച്ച് ..വീണ്ടും കണ്ണി രോടെ വിട പറഞ്ഞു് യാത്ര; ഞാൻ യാത്രയിൽ മുഴുവൻ കൂടെയുണ്ടാകണമെന്ന് അറിയിച്ചതിനാൽ വിജയനൊപ്പം വണ്ടിയിൽ കയറി .കൂടെ റസാഖ് കോട്ടക്കൽ ഇബ്രാഹിം കോട്ടക്കൽ എന്നീ സുഹൃത്തുക്കളും .കോട്ടക്കൽ കഴിഞ്ഞു് ' ക്ലാരിയിലെത്തിയപ്പോൾ വിജയൻ വണ്ടി നിർത്താനാവശ്യപ്പെട്ടു പത്തു മിനിട്ടോളം താൻ പണ്ടുതാമസിച്ചിരുന്ന എം എസ് പി ക്വാർട്ടേഴ്സ് നോക്കി പഴയ ഓർമകളിൽ മുഴുകിയിരുന്നു യൂനിവേഴ്സിറ്റിയിൽ മൂന്ന് മണിക്കെത്തിയ വിജയനെ കാണാൻ കുട്ടികളുടെയും അദ്ധ്യാപകരുടെയും തിരക്ക്
'വിദ്യാർത്ഥികളിൽ ചിലർ രാഷ്ടീയ നിലപാടുകളുടെ പേരിൽ വിജയനെ ചർച്ചയിൽ കുത്തിനോവിച്ചു മുഖാമുഖം കഴിഞ്ഞു് നേരെ കോഴിക്കോട് പാരമൗണ്ട് ഹോട്ടലിൽ വിജയന് വേണ്ടി ബുക്ക് ചെയ്ത മുറിയിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം വിദ്യാർത്ഥികളും സുഹൃത്തുക്കളും .രാത്രി വരെ നീണ്ടു പോയ ചർച്ചകൾ എം.എൻ കാരശ്ശേരി
കെ.സി നാരായണൻ തുടങ്ങിയ സുഹുത്തുക്കളുമായി വിജയൻ കുറെ നേരം സംസാരിച്ചിരുന്നു കുട്ടികളോടും .
അന്ന് രാത്രി വിജയനോടൊപ്പം ഞാൻ റൂമിൽ തന്നെ തങ്ങി . വിജയൻ എനിക്ക് വേണ്ടി ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു ഫ്രഞ്ച് വിസ്കി ബോട്ടിൽ ശ്രദ്ധയോടെ എടുത്ത് കൈയിൽ തന്നു ഒരു ചെറു ചിരിയോടെ വടകരയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയെ പോയി കാണണമെന്ന് വിജയൻ രാത്രി തന്നെ പറഞ്ഞിരുന്നു രാവിലെ തന്നെ വടകരയിലേക്ക് ഞങ്ങൾ പുറപ്പെട്ടു കഞ്ഞബ്ദുള്ള
ചില സാഹിത്യ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചെറിയ സംഘർഷത്തിലായിരുന്നു
കുറച്ചു ഫലിതങ്ങൾ പറഞ്ഞ് വിജയൻ കുഞ്ഞബ്ദുള്ളയെ സമാധാനിപ്പിച്ചു .എനിക്ക് കുഞ്ഞിക്കയിലേക്ക് വിജയൻ വഴി വലിയൊരു സൗഹൃദം അങ്ങനെ അന്ന് മുതൽ തുറന്നു കിട്ടി .തിരിച്ച് വടകര ടൗണിലെത്തിയപ്പോൾ ചെറിയ ബ്ലോക്കിൽ പെട്ടു. കാറിൽ ഒ വി വിജയനാണെന്നറി്ഞ നിരവധി ചെറുപ്പക്കാർ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ കാണാൻ കാറിനു ചുറ്റും കൂടി .
അതോടെ ഗതാഗത കൂരുക്ക് വർദ്ധിച്ചു ഞാനാരാ ബ്രസീലിയൻ ഫുട്ബോൾ താരമോ എന്ന് വിജയൻ''
അതാണ് വടകര
അന്നത്തെ വടകര

Comments

Popular posts from this blog

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2