Posts

Showing posts from July, 2020

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -9

ഒ.വി വിജയനെ പോലെയുള്ള വലിയൊരു എഴുത്തുകാരൻ്റെ വ്യക്തി ദു:ഖങ്ങളെ കുറിച്ച് എഴുതിയത് ബോധപൂർവമാണ് . പ്രത്യാശകളും പ്രതീക്ഷക ളും നിറഞ്ഞ ഒരു ഹൃസ്വഘട്ടം വിജയൻ്റെ ജീവിതത്തിലുണ്ടായിരുന്നു .പക്ഷെ തൻ്റെ യൗവനത്തിൻ്റെ ആ ഹൃസ്വ ഘട്ടം കഴിഞ്ഞതോടെ വിജയനിൽ ഇരുൾ നിറഞ്ഞു .താൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ അധികാരവുമായി ബന്ധപ്പെട്ട മൂല്യ തകർച്ച 'ദേശീയവും അന്തർദേശീയ വുമായ രാഷ്ടീയ - സൈനികാധിരവുമായുള്ള ഇടച്ചിലുകൾ സ്വയം ഏറ്റുവാങ്ങിയ സാമൂഹിക വേദനകൾ തൻ്റെ തന്നെ ആന്തരിക സംഘർഷങ്ങൾ എന്നിവയെല്ലാം ചേർന്ന് വിഷാദിയായ വിജയനുണ്ടായി അത്തരം ഒരു സന്ധിയിൽ വിജയനിൽ ആത്മീയത ആഴത്തിൽ വേരുപിടിച്ചു. വിജയൻ്റെ ആത്മീയതയുടെ വേരുകൾ മുഴുവനും പ്രകൃതിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു അത് മതേതരമായ ആത്മീയതയാണെന്ന് വിജയൻ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നു പക്ഷെ അതിൽ മതാന്മകതയുടെ നിരവധി അംശങ്ങളുണ്ടായിരുന്നു അത് തീർത്തും സ്വാഭാവികം.ഖസാക്കിൻ്റെ ഇതിഹാസത്തിൽ ഭാരതീയവും ഇസ്ലാമികവുമായ ആന്മീയതയുടെ വലിയൊരു മേളനം നമുക്ക് കാണാനാകും കേവല മനുഷ്യനും വേദാന്തിയും തത്വചിന്തകനും ദാർശനികനും ഒന്നിച്ചു ചേർന്ന ഒരാൽക്കെമിയിൽ നിന്നാണ്‌ ഖസാക്കിൻ്റെ...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

Image
പറന്നു പോയ പറവകളേ തിരികെ വരൂ ഒരാളുടെ ചിന്ത അയാളുടെ ഭാഷയുടെ അതിരിൽ അവസാനിക്കുമെന്ന സത്യത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ മലയാളം ഇംഗ്ലീഷ് ഭാഷകളുടെ അതിരുവരെ യാത്ര ചെയ്ത ചിന്തകനായിരുന്നു ഒ വി വിജയൻ. കേവല ഭാഷയ്ക്കപ്പുറം വിജയന് മറ്റൊരു ആവിഷ്കാരലോകമുണ്ടായിരുന്നു' അതായിരുന്നു വിജയൻ്റെ കാർട്ടൂണുകൾ. തൻ്റെ ഏറ്റവും ഉയർന്ന ചിന്തകൾ ആ വരകളിൽ മഷി പുരണ്ടുവന്നു.' വിജയൻ്റെ ഭാഷ അതീവ കാൽപനികമായിരുന്നുവെന്നും അത്തരം ഒരു ഭാഷയിൽ വിജയൻ ആറാടി എന്നും എഴുത്തുകാരൻ കെ. പി നിർമൽകുമാർ നീരീക്ഷിച്ചത് വിജയൻ ഭാഷ വലിയ തോതിൽ സാമാന്യവൽക്കരിക്കപ്പെട്ട കാലത്താണ് ' അതീവ വ്യാപനശേഷിയുണ്ടായിരുന്ന വിജയൻ ഭാഷയും ചിന്തയും ആ കാലത്തിൻ്റെ യുവത്വത്തെ തഴുകി ഒഴുകി എന്നതാണ് സത്യം . ഏറെ വിഷാദവും സന്ദേഹവും കലർന്ന ഒരു മനസ്സ് വിജയനിൽ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരുന്നു .. കാലദേശങ്ങളിലൊതുങ്ങാത്ത മനുഷ്യൻ്റെ അസ്തിത്വ വേദനകകൾ അദ്ദേഹത്തിൻ്റെ ചിന്തകളെ സദാ കടഞ്ഞു കൊണ്ടിരുന്നു .മാത്രമല്ല തൻ്റെ തന്നെ വ്യക്തിപരമായ അനുഭവയഥാർത്ഥ്യങ്ങൾ വിജയനെ ആഴത്തിൽ അലട്ടി .തെരേസ സാർത്രിയൻ പഠനങ്ങളുടെ ഗവേഷണ കാലത്ത് തൻ്റെ സഹോദരനിലൂടെയാണ് വിജയനുമായി പരിചയപ...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -7

വിജയനുമായി നടന്ന കത്തിടപാടുകൾ മുഴുവനും ഒരു പ്രളയത്തിൽ എനിക്കു നഷ്ടപ്പെട്ടു .പരസ്പരം കണ്ടതിൻ്റെ സംസാരിച്ചതിൻ്റെ തീയ്യതികൾ കുറിച്ചിട്ട ഡയറികൾ എല്ലാം ഉൾപ്പെടെ .. അതു കൊണ്ടുതന്നെ കാലത്തിൻ്റെ ഒരു കൃത്യത അസാധ്യമായതിനാലാണ് ഞാൻ അത് പറയാതിരി ക്കുന്നത്. എന്നാലും വിജയനുമായുള്ള എൻ്റെ അവസാനകൂടിക്കാഴ്ച 2004 മദ്ധ്യത്തിലാ ണെന്നാണ് എൻ്റെ ഓർമ .. പാലക്കാട് നഗരത്തിനടുത്ത് ആശ്രമ സ്വഭാവമുള്ള ഒരു സ്ഥാപനത്തിൽ ധ്യാനവും പ്രാർത്ഥനയുമൊക്കെയായി വിജയൻ കുറച്ചു ദിവസങ്ങൾ ചെലവഴിക്കാനായി എത്തിയതായിരുന്നു .വരുന്ന വിവരം ഒരാഴ്ച മുൻപു തന്നെ എന്നെ അറിയിച്ചിരുന്നു ഞാൻ എത്തിയപ്പോൾ വലിയ സന്തോഷ മായി .സംസാരം തീർത്തും അസാധ്യമായി രുന്നു .ഞാൻ നോക്കുമ്പോൾ മുറിയിലെ ടീപോയിക്കു മുകളിൽ രണ്ടു മൂന്നു പേനയും കുറെ കടലാസു തുണ്ടുകളും .വിജയൻ്റെ അവശതയുടെ അളവറിയുന്ന ഞാൻ ബോധപൂർവം നിശബ്ദനായി മുന്നിലിരുന്നു.എൻ്റെ നിശബ്ദത വിജയന് ദഹിച്ചില്ല. വിജയൻ മുന്നിലെ തുണ്ടു പേപ്പറിലേക്ക് വിരൽ ചൂണ്ടി ഞാൻ പേനയും പേപ്പറും എടുത്തു കൊടുത്തു. വളരെ പ്രയാസപ്പെട്ട് വിറയ്ക്കുന്ന വിരലുകളാൽ ഇങ്ങനെ എഴുതി .എന്തെങ്കിലും മിണ്ടിപ്പറയൂ കുട്ടി എന്തിൽ നിന്നു തുടങ്ങണം എന്നാലോച...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -6

ഞാൻ സെക്കന്ദരാബാദിൽ നിന്നും തിരിച്ചെത്തി കുറച്ചു മാസം കഴിഞ്ഞായിരുന്നു വിജയൻ്റെ സഹോദരി ശാന്തയുടെ മരണം . അവർ എൻ്റെ അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു മരിക്കുന്നതിൻ്റെ കുറച്ചു മാസം മുൻപ് ഒരു ദിവസം രാത്രി ഞാൻ ഫോണിൽ വിളിച്ചിരുന്നു നമുക്ക് എല്ലാവർക്കും കൂടി ഒന്ന് കൂടണം ഒരു ദിവസം ഇങ്ങോട്ടു വാ എന്ന് പറഞ്ഞ ശാന്ത ചേച്ചിയുടെ വിയോഗം എനിക്കും ഒരുപാട് വിഷമമായി അസാധാരണമായ കഴിവുകൾ ഉള്ള ഒരാളായിരുന്നു വിജയൻ്റെ സഹോദരി ശാന്ത .അവർ വരച്ച എത്രയോ ചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ മികവുറ്റതാണ്. കോയമ്പത്തൂരിൽ വിമാനമിറങ്ങി കാറിൽ അണിക്കോടുള്ള വീട്ടിൽ വിജയൻ വന്നെത്തും വരെ എല്ലാവരും കാത്തു നിന്നു .ശാരീരികമായി വളരെ നേരത്തെ തന്നെ അവശനായ വിജയനെ ശാന്തയുടെ പെട്ടന്നുള്ള മരണം ആകെ തളർത്തി. വിജയനെ താങ്ങിയെടുത്താണ് സുഹൃത്തൂക്കൾ വീട്ടിലേക്ക് കൊണ്ടുവന്നത് തുടർന്ന് വിജയൻ രണ്ടാഴ്ചയിലധികം അണിക്കോടുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു ഒരു ദിവസം ഞാനും എൻ്റെ അടുത്തസുഹൃത്തുക്കളും ചിത്രകാരന്മാരുമായ മാതൃഭൂമിയിലെ മദനനും പോൾ കല്ലാനോടും ഒന്നി ച്ച് വിജയനെ കാണാനായി പാലക്കാട്ടേക്ക് പുറപ്പെട്ടു .വിജയൻ ഏറെ തളർന്ന ആ അവസ്ഥയിൽ കാര്യമായി...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -5

വടകരയിൽ നിന്നും തിരിച്ചെത്തിയ ശേഷം അന്നു തന്നെ രാത്രി വണ്ടിയിൽ വിജയൻ യാത്രയായി .ആ രണ്ടു ദിവസങ്ങളിലായി വിജയനിൽ നിന്ന് ലഭിച്ച സ്നേഹവും പരിഗണനയും ഞാൻ പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറം .റെയിൽവെ സ്റ്റേഷനിൽ എത്തി വണ്ടി കാത്തു നിൽക്കെ വിജയൻ വളരെ പതുക്കെ പറഞ്ഞു ഇനി നീ ഡൽഹിയിലേക്കു വാ ' എൻ്റെ കൂടെ കുറച്ചുദിവസം താമസിക്കാം. വരാമെന്ന് ഞാൻ വാക്കു പറഞ്ഞു പക്ഷെ പെട്ടെന്നൊന്നും ഒരു ഡൽഹി യാത്ര സാധ്യമാകുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ എൻ്റെ അമ്മമ്മയുടെ അസുഖങ്ങൾ മൂർഛിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. . തുടർന്ന് എട്ടു മാസം കഴിഞ്ഞപ്പോൾ അമ്മമ്മ മരിച്ചു ഉടൻ തന്നെ ആ വിവരമറിയിച്ച് ഞാൻ വിജയന് കത്തെഴുതി പക്ഷെ മാസങ്ങളോളം മുപടിയൊന്നും ലഭിച്ചില്ല.' ഒമ്പതാമത്തെ മാസം വിജയൻ്റെ സ്വന്തം കൈപ്പടയിൽ കുറച്ചു വരികൾ മാത്ര മുള്ള ഒരു കത്തു കിട്ടി ഇങ്ങനെ ' പ്രിയപ്പെട്ട സുന്ദരൻ അങ്ങനെ മാളുവമ്മയും പോയി .മക്കളും പേരമക്കളും ജീവിത ഭദ്രത നേടിയതു കണ്ടു മരിച്ച അവർ പുണ്യവതി തന്നെ 'ഇത് യശോദയോടു പറയണം' കഴിഞ്ഞ എട്ടു മാസം ഞാൻ ഏതാണ്ട് ഒരഭയാർത്ഥിയായി അലയുകയായിരുന്നു . ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണു് വിവരമറിഞ്ഞത് . ശ...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4

Image
സ്നേഹപൂർവം ഉണ്ണിമാമന് കത്ത് കിട്ടി വീട്ടിൽ അമ്മക്കും അമ്മമ്മക്കും എന്തുമാത്രം സന്തോഷമായി എന്ന് ഊഹിക്കാമല്ലോ കത്ത് വായിച്ച് അമ്മമ്മ കരഞ്ഞു പോയി അങ്ങനെ നാൽപ്പത്തിരണ്ട് കൊല്ലം മുൻപ് 'നിങ്ങൾ തമ്മിലുണ്ടാ യിരുന്ന സ്നേഹ ബന്ധത്തിൻ്റെ കണ്ണികൾ കണ്ടെത്താൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലാണ് ഞാൻ ഞങ്ങൾ ഇപ്പോഴും മലപ്പുറത്ത് കോട്ടക്കുന്നിൻ്റെ ചെരിവിലെ പഴയ വീട്ടിൽ തന്നെയാണ് താമസം ഞാൻ സർക്കാർ സർവ്വീസിൽ പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്യുന്നു അഛന് എം എസ് പി ലാ യിരുന്നു ജോലി 'പിന്നീട് അതു വിട്ട് മാവൂർ ഗ്വാളിയോർ റയോൺസിലായിരുന്നു ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ സ്വസ്ഥമായി കഴിയുന്നു ഞാൻ കുറച്ചു കാലം പാലക്കാടായിരുന്നു ജോലി ചെയ്തിരുന്നത് താൽക്കാലിക സർവ്വീസിലായിരുന്നു അന്ന് കറച്ചു മാസങ്ങൾ ഞാൻ പാലക്കാട് മുനിസിപ്പാലിറ്റിയിലൂണ്ടായിരുന്നു വൈകുന്നേരങ്ങളിൽ ഖസാക്കിലെ വരികൾ മനസ്സിലുരുവിട്ട് കോട്ടമൈതാനം മുറിച്ചുകടക്കുമ്പോഴൊക്കെ ഞാൻ താങ്കളെ ഓർക്കുമായിരുന്നു ശാന്ത ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു പക്ഷെ കാണാനായില്ല അനിയത്തി ഉഷയെ കവിതകളിലൂടെയും രവിശങ്കറിനെ കാർട്ടൂണുകളിലൂടെയും അറിയാം അമ്മയും ഒരു കത്ത് ഇ...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -3

Image
മടക്ക തപാലിൽ വിജയൻ്റെ മറുപടിയെത്തി പ്രിയപ്പെട്ട സുന്ദരരാജൻ കുറ്റബോധത്തോടു കൂടിയാണ് ഈ മറുപടി എഴുതുന്നത് .എൻ്റെ ഓർമ മങ്ങുന്നു ഏതാനും വിവരങ്ങൾ കൊണ്ട് ഓർമ പുതുക്കാൻ താങ്കൾ സഹായിച്ചാൽ എല്ലാം പഴയപടി തെളിയും എന്നെ ഉണ്ണി എന്നു വിളിക്കുന്നവർ ഇന്ന് ആരും ബാക്കിയില്ല അതുകൊണ്ട് എൻ്റെ പടം നോക്കി നമ്മുടെ ഉണ്ണിയാണല്ലോ ഇത് എന്നു പറഞ്ഞ താങ്കളു ടെ അമ്മയെ കുറിച്ചുള്ള ഓർമ പുതുക്കാൽ അതിയായ ആഗ്രഹമുണ്ട് എൻ്റെ ഈ ഓർമപിശകിനെ ഏതെങ്കിലും വിധത്തിൽ തെറ്റിദ്ധരിക്കാതിരിക്കാൻ അപേക്ഷ . വിശദമായി എഴുതുമല്ലോ വൈകാതെ സ്നേഹത്തോടെ വിജയൻ വിശദാംശങ്ങൾ അറിയാനുള്ള വിജയൻ്റെ താൽപര്യം കണക്കിലെടുത്ത് ഞാൻ ഉടൻ തന്നെ മറുപടി എഴുതി സ്നേഹപൂർവം ശ്രീ വിജയന് താങ്കളുടെ കത്ത് കിട്ടി ഇത്രയും വേഗത്തിൽ ഞാൻ ഒരു മറുപടി പ്രതീക്ഷിച്ചില്ല. നന്ദി ഞാനും മടക്ക തപാലിൽ തന്നെ കത്തെഴുതുന്നു എൻ്റെ അമ്മയുടെ പേർ യശോദ , അമ്മമ്മ മാളുവമ്മ അമ്മയുടെ അച്ഛൻ്റെ പേർ രാമൻ എം.എസ് പി യിൽ ജീവനക്കാരനായിരുന്നു താങ്കളുടെ അച്ഛൻ്റെ കീഴിൽ കുറെ വർഷങ്ങൾ ജോലി ചെയ്തിരുന്നു. കോട്ടക്കൽ അടുത്ത് ക്ലാരിയിലും പാണ്ടിക്കാട്ടും അരീക്കോടുമൊക്കെ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു താങ്കളുടെ കുടുംബവ...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2

Image
പറന്നു പോയ പറവകളേ ..തിരികെ വരൂ.. എഴുപതുകളിലെ യൗവനം ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാത്രം അവസ്ഥാവിശേഷമായിരുന്നില്ല. കാലം വല്ലപ്പോഴും അതിൻ്റെ ജൈവികത വീണ്ടെടുക്കാൻ തുനിയുന്നതി ൻ്റെ ഭാഗമായി കൈവരുന്ന സജീവത അന്ന് ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിച്ചു രാഷ്ട്രീയത്തിലും സംസ്കാരത്തിലും എഴുത്തിലും വായനയിലും 'പ്രതിരോധത്തിലും പ്രതികരണത്തിലുമെല്ലാം 'എഴുപതുകളുടെ യുവത്വത്തിൻ്റെ വേലിയേറ്റം എൺപതുകളിലും തുടർന്നു. 'കേരളത്തിൻ്റെ രാഷ്ടീയതാപമാപിനിയിലെ വിതാനം ഉയർന്നു പൊങ്ങിയ പ്രസ്തുത കാലത്തിൻ്റെ ചിത്രങ്ങളിൽ ഒരെഴുത്തുകാര നെന്ന നിലയിൽ ഒ.വി.വിജയനോളം തെളിഞ്ഞു നിന്ന മറ്റൊരാളില്ല '' വ്യക്തിപരമായി ചിന്തയുടെയും ഭാഷയുടേയും പ്രസരങ്ങളിൽ ശ്രദ്ധയൂന്നിയ ആ കാലഘട്ടത്തിൽ ഞാൻ വിജയനെ നിരന്തരമായി തേടി നടന്നു 'അദ്ദേഹത്തിൻ്റെ വരകളും വാക്കുകളും പരതി നടന്നു ഖസാക്കിൻ്റെ ഇതിഹാസം എത്ര തവണ വായിച്ചു കാണുമെന്ന് ഓർമയില്ല അന്ന് അതിൻ്റെ പാതിയും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഒ.വി വിജയനോടുള്ള ആഭിമുഖ്യം വർദ്ധിക്കാൻ രാഷ്ട്രീയാനുഭവങ്ങളും വായനാനുഭവങ്ങളും കാരണമായി. 1976 ൽ ജോലി തേടി പാലക്കാട...

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -1

Image
വളരെ വൈകി കേരളം നല്കിയ ഒരു പുരസ്കാരം ഏറ്റുവാങ്ങി ഒ.വി വിജയൻ നടത്തിയ പ്രഭാഷണത്തിലെ കുറച്ചു വരികൾ ഞാൻ ഇതിൽ കുറിക്കുന്നു. പ്രധാന പ്രസിദ്ധീകരണങ്ങളിൽ ഒന്നും തന്നെ പ്രസിദ്ധീകരിച്ചു വരാത്ത ഹൃസ്വപ്രഭാഷണം ഖസാക്കിൻ്റെ ഇതിഹാസത്തെ സ്പർശിച്ചു കൊണ്ടുള്ള തത്വചിന്താപരവും 'കാവ്യന്മകവുമായ വാക്കുകൾ. എൻ്റെ ജീവിതത്തിലാകമാനം യുക്തി ഭംഗങ്ങളുണ്ടു് പ്രത്യയശാസ്ത്രങ്ങളുടെ ഊന്നു പിടിച്ച് ഒരു പറ്റം ദാർഢ്യങ്ങൾ കണ്ടെത്തിയ എൻ്റെ സുഹൃത്തുക്കൾക്ക് എന്നെ മുഷിപ്പി ക്കുവാൻ കഴിഞ്ഞു എന്നു മാത്രം: ഇതിഹാസത്തിൽ യുക്തിയുടെ പ്രസാദ പൂർണമായ ലംഘനമായിരുന്നു നടന്നത്. ആ അനുസരണക്കേടിൻ്റെ സ്വതന്ത്രതയി ലാണ് ഒരു കാറ്റിനെ പോലെ ഞാൻ അലഞ്ഞത് .ചുരം കടന്ന് ഒഴുകുന്ന കിഴക്കൻ കാറ്റിൻ്റെ പ്രളയ സ്വരമാണ് എൻ്റെ ആദ്യത്തെ ശബ്ദബോധം. എൻ്റെ ഇടവും വലവും കാലം അതിൻ്റെ തലങ്ങളിൽ ജനിയും മൃതിയുമായി 'ധൃതി വെയ്ക്കാതെ തങ്ങളുടെ ശയനാമൃതങ്ങളിൽ ലയിച്ചു .ലയിച്ചു എന്ന് പറയുന്നത് ബോധപൂർവമാണ് 'എൻ്റെ ജീവൻ്റെ അവസ്ഥ അതിൻ്റെ മൂന്ന് പർവ്വങ്ങളായ സൃഷ്ടി സ്ഥിതി ലയം എന്നിവയിൽ ആദ്യത്തെ രണ്ടിനെയും വേണ്ട രീതിയിൽ അറിഞ്ഞില്ല.അതുകൊണ്ടു് ജനനം മറന്ന് സ്ഥിതിയുടെ ചുമതല മറന്...

O V VIJAYAN SELECTED FICTION

Image
O V VIJAYAN SELECTED FICTION Rs.599/- Order here : https://bit.ly/2znp5Ri

ഖസാക്കിന്റെ ഇതിഹാസം

Image
മലയാളസാഹിത്യത്തിലെ കാലാതിവര് ‍ ത്തിയായ നോവല് ‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന് ‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, മൈമുന തുടങ്ങി നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ പറയുകയാണ് ഈ നോവലിലൂടെ ഒ വി വിജയന് ‍ . Rs.180+shipping Order here : https://bit.ly/2znp5Ri

ENTE PRIYAPPETTA KATHAKAL - O V VIJAYAN By : O V VIJAYAN

Image
ENTE PRIYAPPETTA KATHAKAL - O V VIJAYAN By : O V VIJAYAN പ്രയാണം, മങ്കര, ഇരിങ്ങാലക്കുട, യുഗേ, യുഗേ, മൂന്നാം ലോകമഹായുദ്ധം, യാത്ര, സംവാദം, പേര്, ഞാന് ‍ മാത്രം തുടങ്ങിയ 15 കഥകളാണ് ഈ സമാഹാരത്തിലുള്ളത്‌ Rs.50+shipping Order here : https://bit.ly/2znp5Ri

ORU NEENDARATHRIYUDE ORMAKKAYIYUM ARAKSHITHAVASTHAYUM By : O V VIJAYAN

Image
ാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും.  മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്.  1957-ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുക്കുന്ന മുഹൂർത്തത്തിൽ പാലക്കാട്ടെ വിജയന്റെതന്നെ ഗ്രാമത്തിൽ ഉടലെടുക്കുന്ന ഒരു അരക്ഷിതാവസ്ഥയും പിന്നീട് ഇന്ത്യയിൽ സംജാതമാകുന്ന അടിയന്തിരാവസ്ഥയും പ്രശ്‌നവൽക്കരിക്കുകയാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ. Order here : https://bit.ly/2znp5Ri

മഹാഭാരതം: സാംസ്കാരിക ചരിത്രം - സുനിൽ പി ഇളയിടം

Image
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം.  സുനിൽ പി #ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം,  ഭൗതികചരിത്രം,  പാരായണചരിത്രം,  വ്യാപനചരിത്രം,  ബഹുസ്വരാത്മക ചരിത്രം,  ഗീതാചരിത്രം,  വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം.  പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.  " യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ " (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം. ...