ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍ ഭാഗം -3
പ്രിയപ്പെട്ട സുന്ദരരാജൻ
കുറ്റബോധത്തോടു കൂടിയാണ് ഈ മറുപടി എഴുതുന്നത് .എൻ്റെ ഓർമ മങ്ങുന്നു
ഏതാനും വിവരങ്ങൾ കൊണ്ട് ഓർമ പുതുക്കാൻ താങ്കൾ സഹായിച്ചാൽ എല്ലാം പഴയപടി തെളിയും എന്നെ ഉണ്ണി എന്നു വിളിക്കുന്നവർ ഇന്ന് ആരും ബാക്കിയില്ല അതുകൊണ്ട് എൻ്റെ പടം നോക്കി നമ്മുടെ ഉണ്ണിയാണല്ലോ ഇത് എന്നു പറഞ്ഞ താങ്കളു
ടെ അമ്മയെ കുറിച്ചുള്ള ഓർമ പുതുക്കാൽ അതിയായ ആഗ്രഹമുണ്ട് എൻ്റെ ഈ ഓർമപിശകിനെ ഏതെങ്കിലും വിധത്തിൽ തെറ്റിദ്ധരിക്കാതിരിക്കാൻ അപേക്ഷ .
വിശദമായി എഴുതുമല്ലോ വൈകാതെ
സ്നേഹത്തോടെ വിജയൻ
വിശദാംശങ്ങൾ അറിയാനുള്ള വിജയൻ്റെ താൽപര്യം കണക്കിലെടുത്ത് ഞാൻ ഉടൻ
തന്നെ മറുപടി എഴുതി
സ്നേഹപൂർവം ശ്രീ വിജയന്
താങ്കളുടെ കത്ത് കിട്ടി ഇത്രയും വേഗത്തിൽ ഞാൻ ഒരു മറുപടി പ്രതീക്ഷിച്ചില്ല. നന്ദി
ഞാനും മടക്ക തപാലിൽ തന്നെ കത്തെഴുതുന്നു എൻ്റെ അമ്മയുടെ പേർ യശോദ , അമ്മമ്മ മാളുവമ്മ അമ്മയുടെ അച്ഛൻ്റെ പേർ രാമൻ എം.എസ് പി യിൽ ജീവനക്കാരനായിരുന്നു താങ്കളുടെ അച്ഛൻ്റെ കീഴിൽ കുറെ വർഷങ്ങൾ ജോലി ചെയ്തിരുന്നു. കോട്ടക്കൽ അടുത്ത് ക്ലാരിയിലും പാണ്ടിക്കാട്ടും അരീക്കോടുമൊക്കെ
ജോലി ചെയ്തിരുന്ന കാലത്തായിരുന്നു താങ്കളുടെ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ അമ്മയുടെ ചേച്ചി ജാനു താങ്കളോടൊപ്പം കോട്ടക്കൽ രാജാസ് സ്കൂളിൽ പഠിച്ചിരുന്നു'' അവിടെ പഠിക്കുന്ന കാലത്തായിരുന്നു അവരുടെ പെട്ടന്നുള്ള മരണം
അമ്മയും അമ്മമ്മയും അക്കാലത്തെ പല കാര്യങ്ങളും നന്നായി ഓർക്കുന്നു ;'പ്രത്യേകിച്ചും താങ്കളുടെയും സഹോദരി ശാന്തയുടേയും കുട്ടിക്കാലത്തെ കുറിച്ചും അമ്മയുടേയും അഛൻ്റെയും പ്രത്യേകരീതികളെക്കുറിച്ചുമൊക്കെ എൻ്റെ അമ്മമ്മ ക്ക് ഒരു പാടു പറയാനുണ്ട് കൂട്ടതലൊന്നും എഴുതുന്നില്ല അമ്മയും അമ്മമ്മയും അവരുടെ സ്നേഹാ ന്യേഷണങ്ങൾ
അറിയിക്കുന്നു
സസ്നേഹം
സുന്ദരരാജൻ
പ്രിയപ്പെട്ട സുന്ദരരാജൻ
കത്ത് കിട്ടി. എത്രയോ സന്തോഷമായി എന്ന്
പറഞ്ഞറിയിക്കാൻ വിഷമം.
ഞാൻ ഒന്നും തന്നെ മറന്നിട്ടില്ല' സൈക്കിൾ ഓർഡർലി
ആയിരുന്ന രാമനഛൻ തൂങ്ങി കിടക്കുന്ന
വലിയ ബ്രെയ്ക്കുകളുള്ള ബി.എസ് എ
സൈക്കുകളുടെ പടനായകനായിരുന്നു
'കുട്ടിക്കാലത്ത് അതൊക്കെ അത്ഭുതങ്ങ
ളായിരുന്നു രാമനഛനെ പറ്റിയുള്ള ആദ്യത്തെ ഓർമ ഒരു മലമ്പാമ്പിനെ പിടിച്ച് ചാക്കിൽ പൊതിഞ്ഞ് സൈക്കിളിൻ്റെ പുറത്ത് വെച്ചു കെട്ടി രാമനഛൻ കൊണ്ടുവന്നു ഞാനന്ന് നന്നേ ചെറുതായിരൂന്നു ,രാമനഛൻ്റെ രൂപവും മാളൂവമ്മയുടെ രൂപവും എൻ്റെ മനസ്സിൽ തെളിഞ്ഞു കിടക്കുന്നു അതുപോലെ തന്നെ യശോദയുടേയും ജാനുവിൻ്റെയും ചിത്രങ്ങ
ളും .
മാളുവമ്മ കൊണ്ടുവന്ന കമ്പരാമായണത്തിലെ കബന്ധ ചിത്രം 'കുട്ടിയായ എന്നെ എത്രയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അറിയാമോ! ദേശീയവും അന്തർദേശീയവുമായ പത്രങ്ങളിൽ വന്ന എൻ്റെ കേരിക്കേച്ചറുകളെ വരെ ആ ചിത്രം സ്വാധീനിച്ചു ഞാൻ കാലു പിടിച്ചു നമസ്ക്കരിക്കുന്നുവെന്ന് മാളുവമ്മയോട് പറയണം അവർ എൻ്റെ അമ്മയുടെ അവസാനത്തെ ജീവിച്ചിരിപ്പുള്ള കൂട്ടുകാരിയാണ് എൻ്റെ അമ്മയും അഛനും മരിച്ചു പോയി
ജാനുവിൻ്റെ രോഗവും മരണവും എനിക്ക് മറക്കാനാകില്ല ജാനുവിനെ എനിക്കത്ര കണ്ട് സ്നേഹമായിരുന്നു 'ഞാൻ റിക്ഷാ വണ്ടിയിൽ പോകുമ്പോൾ ജാനു നടന്ന് വരും
ഒരിക്കൽ ഭാരമൊഴിവാക്കാൻ തൻ്റെ ചോറ്റുപാത്രം എൻ്റെ റിക്ഷാ വണ്ടിയിൽ കൊണ്ടുപോകാൻ ജാനു എന്നോടാവശ്യപ്പെട്ടു. ഞാൻ കുറെ നാൾ അങ്ങനെ ചെയ്തു
ഒടുവിൽ ആൺകുട്ടികൾ എന്നെ കളിയാക്കാൻ തുടങ്ങി 'അങ്ങനെ ഒരു മടക്കയാത്ര
യിൽ'വഴിമദ്ധ്യേ ഞാൻ ചോറ്റുപാത്രമഴിച്ച് ജാനുവിനെ തിരിച്ചേൽപ്പിച്ചു ആ പാതയും ആ വൈകുന്നേരവും ജാനുവിൻ്റെ വാടിയ മുഖവും ഞാനിന്നുമോർക്കുന്നു 'ജാനുവിനോട് മാപ്പു പറയണമെന്നും അവളെ നോവിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും വെറും നാണക്കേട് കൊണ്ടു മാത്രമാണെന്നും പറയാൻ ഞാൻ പലവുരു ആഗ്രഹിച്ചു എന്നാൽ ശക്തിയില്ലാതെ മൗനിയായി ''
'എൻ്റെ ക്ഷമാപണം കേൾക്കാതെ തന്നെ ജാനു മരിച്ചു പോയി .
ഇങ്ങനെ ഒന്നല്ല നൂറുകൂട്ടം ഓർമകൾ അതിരിക്കട്ടെ
നിന്നെപ്പറ്റി നീ യശോദയുടെ മകനാകയാൽ
നീയെന്നു വിളിയ്ക്കാനുള്ള സ്വാതന്ത്ര്യം എടുക്കുകയാണ് തിരിച്ച് ശ്രീ വിജയൻ എന്നു
വിളിക്കുന്നതിനു പകരം 'ഉണ്ണിയേട്ടനെന്നോ ഉണ്ണി മാമനെന്നോ വിളിച്ചാൽ മതി.
നിന്നെപ്പറ്റി ഒന്നും തന്നെ എഴുതിയില്ലല്ലോ
നിൻ്റെ അഛനെ പറ്റിയും സഹോദരങ്ങളെ പറ്റിയും എഴുതുക: നിനക്കെത്ര വയസ്സായി.
പഠിപ്പോ ജോലിയോ അമ്മ താമസിക്കുന്നത് എവിടെയാണ്?''
ക്യാമ്പിൻ കുന്നിൻ ചുവട്ടിലുള്ള പഴയ വീട്ടിൽ തന്നെയാണോ?
ഞാൻ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിലേറെയായി ദില്ലിയിൽ ജീവിക്കുന്നു ''എനിക്ക് ഒരു മകൻ മാത്രമേയുള്ളു.
മധു അവൻ അമേരിക്കയിൽ പഠിക്കുന്നു
സഹോദരി ശാന്ത പാലക്കാട് ഒരു ഹൈസ്ക്കൂളിൽ
ഹെഡ്മിസ്ട്രസ് ആണ് അവളുടെ ഭർത്താവ് ഒറ്റപ്പാലത്തെ ഡി. ഇ ഒ യും അവരുടെ മകൻ രവിശങ്കർ ദില്ലിയിലുമാണ്
ഇൻഡ്യൻ എക്സ്പ്രസ്സിൻ്റെ കാർട്ടൂണിസ്റ്റായി ജോലിനോക്കുന്നു
എനിക്ക് ഒരു അനുജത്തി കൂടിയുണ്ട് ഒ.വി.ഉഷ 'നിൻ്റെ കുടുംബവിവരങ്ങൾ കൂടുതലറിയിയ്ക്കുക
നിങ്ങളെയൊക്കെ എപ്പോൾ കാണാൻ പറ്റുമെന്ന് അറിഞ്ഞു കൂട .
നിനക്ക് സൗകര്യമുണ്ടെങ്കിൽ മാളുവമ്മയുടേയും യശോദയുടേയും പടങ്ങളെടുത്ത് എനിക്ക് അയച്ചുതരിക കാണുവാനുള്ള ആഗ്രഹം
കൊണ്ടാണ്
എൻ്റെ മനസ്സിലുള്ള ചിത്രവുമായി എത്രകണ്ട് വ്യത്യസ്ത മെന്നറിയാൻ കാലത്തിൻ്റെ ദു:ഖം അനുഭവിയ്ക്കാൻ നിന്നെപ്പറ്റി സർവ്വവും എഴുതുക
വിദ്യാഭ്യാസം തൊഴിൽ രാഷ്ട്രീയം സാഹിത്യം നിങ്ങളെല്ലാവർക്കും സൗഖ്യം നേർന്നു കൊണ്ടു് ഈ കത്ത് ചുരുക്കട്ടെ
സ്റ്റേഹത്തോടെ
വിജയൻ

Comments
Post a Comment