ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -6

ഞാൻ സെക്കന്ദരാബാദിൽ നിന്നും തിരിച്ചെത്തി കുറച്ചു മാസം കഴിഞ്ഞായിരുന്നു വിജയൻ്റെ സഹോദരി ശാന്തയുടെ മരണം .
അവർ എൻ്റെ അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു മരിക്കുന്നതിൻ്റെ കുറച്ചു മാസം മുൻപ് ഒരു ദിവസം രാത്രി ഞാൻ ഫോണിൽ വിളിച്ചിരുന്നു നമുക്ക് എല്ലാവർക്കും കൂടി ഒന്ന് കൂടണം ഒരു ദിവസം ഇങ്ങോട്ടു വാ എന്ന് പറഞ്ഞ ശാന്ത ചേച്ചിയുടെ വിയോഗം എനിക്കും ഒരുപാട് വിഷമമായി
അസാധാരണമായ കഴിവുകൾ ഉള്ള ഒരാളായിരുന്നു വിജയൻ്റെ സഹോദരി ശാന്ത .അവർ വരച്ച എത്രയോ ചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കുന്ന
രീതിയിൽ മികവുറ്റതാണ്.
കോയമ്പത്തൂരിൽ വിമാനമിറങ്ങി കാറിൽ അണിക്കോടുള്ള വീട്ടിൽ വിജയൻ വന്നെത്തും വരെ എല്ലാവരും കാത്തു നിന്നു .ശാരീരികമായി വളരെ
നേരത്തെ തന്നെ അവശനായ വിജയനെ ശാന്തയുടെ പെട്ടന്നുള്ള മരണം ആകെ തളർത്തി.
വിജയനെ താങ്ങിയെടുത്താണ് സുഹൃത്തൂക്കൾ വീട്ടിലേക്ക് കൊണ്ടുവന്നത് തുടർന്ന് വിജയൻ രണ്ടാഴ്ചയിലധികം അണിക്കോടുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു ഒരു ദിവസം ഞാനും എൻ്റെ അടുത്തസുഹൃത്തുക്കളും ചിത്രകാരന്മാരുമായ മാതൃഭൂമിയിലെ മദനനും പോൾ കല്ലാനോടും ഒന്നി
ച്ച് വിജയനെ കാണാനായി പാലക്കാട്ടേക്ക് പുറപ്പെട്ടു .വിജയൻ ഏറെ തളർന്ന ആ അവസ്ഥയിൽ കാര്യമായി ഒന്നും സംസാരിക്കാനായില്ല. ഞങ്ങൾ വീട്ടിലെത്തുന്നതിനു മുൻപേ കവി ബാലചന്ദ്രൻ ചുള്ളിക്കാടും അവിടെ എത്തിയിരുന്നു ഒ.വി ഉഷയാണ് എല്ലാവരോടും കാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ടിരുന്നത് .ഇത്തിരിയൊക്കെ തെരേസയും.
കുറച്ചു ദിവസം കഴിഞ്ഞ് ' വിജയനും തെരേസ യും ഹൈദ്രബാദിലേക്ക് മടങ്ങി .അവിടെയെത്തി അധികം വൈകും മുൻപേ തെരേസ വിജയൻ ആവശ്യപ്പെട്ട
പ്രകാരമാകാം എന്നെ ഫോണിൽ വിളിച്ചു ഒ.വി ഉഷ എന്നോട് നേരത്തേ സൂചിപ്പിച്ച ഒരു കാര്യം സംസാരിക്കാനായിരുന്നു' ആ വിളി വിജയനെ സ്നേഹപൂർവം പരിചരിക്കുന്ന ഏതെങ്കിലും ഒരു സുഹത്തിനെ കുറച്ചു കാലത്തേക്ക് അവരോടൊപ്പം
താമസിക്കാനായി ലഭിച്ചാൽ നന്നായിരിക്കും
എന്തുകൊണ്ടും ആ ദൗത്യം ഏറ്റെടുക്കേണ്ട
ഉത്തരവാദിത്തം എൻ്റെതായിരുന്നു
പക്ഷെ എനിക്ക് അകന്നു നിൽക്കാനാകാത്ത സാഹചര്യമായിരുന്നു വീട്ടിൽ .ഞാൻ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു വിജയ
നെ സ്നേഹിക്കുന്ന ,അറിയുന്ന ഏതെങ്കിലും സുഹൃത്തിൻ്റെ സാമീപ്യം അതായിരുന്നു
ഉദ്ദേശിച്ചത് പലരുമായും സംസാരിച്ചു 'ഒരു ദിവസം ഞാൻ ഈ കാര്യം മഞ്ചേരിയിലുള്ള എൻ്റെ അടുത്ത സുഹൃത്തായ സുനിലുമായി സംസാരിച്ചു നല്ല വായനയും ധാരണയും ഉള്ള സുനിൽ രണ്ടാമതൊന്നു
ചിന്തിക്കാതെ അതിനു തയ്യാറായി .ഉടൻ തന്നെ വിജയൻ്റെ വീട്ടിലെത്തി ആ ദൗത്യം ഏറ്റെടുത്തു. വിജയനും തെരേസയും കോട്ടയത്തുള്ള ഒ വി ഉഷയുടെ വീട്ടിൽ അതിനകം എത്തിയിരുന്നു
പതിവുപോലെ ഞാനും ആർട്ടിസ്റ്റ് മദനനും കോട്ടയത്തുള്ള വിജയനെ കാണാനായി പുറപ്പെട്ടു മദനനുമായി വിജയൻ വളരെ അടുപ്പത്തിലും സ്നേഹത്തിലുമായിരുന്നു
അന്ന് മദനൻ വിജയനെ മുന്നിലിരുത്തി
അദ്ദേഹത്തിൻ്റെ മനോഹരമായ ഒരു
പോർട്രെയ്റ്റ് വരച്ച് നൽകി .തുടർന്ന് വിജയൻ മദന നോട് കുറച്ചു നാളത്തെ തൻ്റെ ഒരു മോഹം വ്യക്തമാക്കി .
തൻ്റെ അച്ഛൻ്റെ ഒരു ചിത്രം വരയ്ക്കണം
അച്ഛൻ്റെ ഫോട്ടോ പാലക്കാട് വീട്ടിൽ കാണുമെന്നും അത് എടുത്ത് മദനന് എത്തിച്ചു കൊടുക്കണമെന്നും എന്നോടാവശ്യപ്പെട്ടു. 'സംസാരിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിൽ അധികം ബുദ്ധിമുട്ടിക്കാതെ ഞങ്ങൾ അന്നു തന്നെ മടങ്ങി
കോട്ടയത്തുനിന്ന് ഹൈദ്രബാദിലേക്ക് മടങ്ങുന്നതിനു മുൻപ് വിജയൻ ഒരിക്കൽ കൂടി പാലക്കാട്ടെത്തി 'ഖസാക്കിൻ്റെ ഇതിഹാസകാരന് പാലക്കാട്ടെ
ആരാധകർ ചേർന്നൊരുക്കിയ സ്നേഹനിർഭരമായ സ്വീകരണം വിജയൻ്റെ എഴുപതാം പിറന്നാൾ ആഘോഷം നാലു മണിക്ക് മുൻപ് തന്നെ പാലക്കാട്
ടൗൺ ഹാളിൽ ജനം നിറഞ്ഞു കവിഞ്ഞു ജീനിയസ്സുകളായ വി.കെ എനും 'വിജയനും
വി കെ.മാധവൻകുട്ടിയും സുഹൃത്തുക്കളും കൂടി ചേർന്ന സദസ്സ് ' വി.കെ എൻ്റെ ഫലിതങ്ങൾ അരങ്ങു തകർത്ത ദിവസം എല്ലാ പ്രതിഭകളും തിങ്ങിനിറഞ്ഞ രാത്രി വിജയൻ്റെ കോളേജ് കാലത്തെ പ്രധാന സഹപാഠി ഉണ്യേട്ടനും കൂട്ടിനുണ്ടായിരുന്നു
വിജയനെ ഇത്രയും ഉന്മേഷവാനായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
രാത്രിയിൽ ഹോട്ടൽ റൂമിലും ഞങ്ങൾ അനുബന്ധ ആഘോഷങ്ങൾ തുടർന്നു .
ഞാൻ എൻ്റെ സുഹൃത്ത് പ്രശസ്ത ഫോട്ടോഗ്രാഫർ വിജേഷ് അരിയെല്ലൂരിനെയും കൂട്ടിയായിരുന്നു പോയത് വിജേഷ് വിജയൻ്റെയും വി.കെ എൻ ൻ്റെയും നിരവധി ചിത്രങ്ങളെടുത്തു '.
പിൽക്കാലത്ത് ആ ചിത്രങ്ങൾ വാരികകളിലും മറ്റുമായി പ്രസിദ്ധീകരിക്കപ്പെട്ടു
അടുത്ത ദിവസം രാവിലെ വിജയൻ തിരിച്ചുപോയി

Comments

Popular posts from this blog

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2