ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -7

വിജയനുമായി നടന്ന കത്തിടപാടുകൾ മുഴുവനും ഒരു പ്രളയത്തിൽ എനിക്കു നഷ്ടപ്പെട്ടു .പരസ്പരം കണ്ടതിൻ്റെ സംസാരിച്ചതിൻ്റെ തീയ്യതികൾ കുറിച്ചിട്ട ഡയറികൾ എല്ലാം ഉൾപ്പെടെ ..
അതു കൊണ്ടുതന്നെ കാലത്തിൻ്റെ ഒരു കൃത്യത അസാധ്യമായതിനാലാണ് ഞാൻ അത് പറയാതിരി
ക്കുന്നത്.
എന്നാലും വിജയനുമായുള്ള എൻ്റെ അവസാനകൂടിക്കാഴ്ച 2004 മദ്ധ്യത്തിലാ
ണെന്നാണ് എൻ്റെ ഓർമ ..
പാലക്കാട് നഗരത്തിനടുത്ത് ആശ്രമ സ്വഭാവമുള്ള
ഒരു സ്ഥാപനത്തിൽ ധ്യാനവും പ്രാർത്ഥനയുമൊക്കെയായി വിജയൻ കുറച്ചു
ദിവസങ്ങൾ ചെലവഴിക്കാനായി എത്തിയതായിരുന്നു .വരുന്ന വിവരം ഒരാഴ്ച
മുൻപു തന്നെ എന്നെ അറിയിച്ചിരുന്നു
ഞാൻ എത്തിയപ്പോൾ വലിയ സന്തോഷ
മായി .സംസാരം തീർത്തും അസാധ്യമായി
രുന്നു .ഞാൻ നോക്കുമ്പോൾ മുറിയിലെ ടീപോയിക്കു മുകളിൽ രണ്ടു മൂന്നു പേനയും കുറെ കടലാസു തുണ്ടുകളും .വിജയൻ്റെ അവശതയുടെ അളവറിയുന്ന ഞാൻ ബോധപൂർവം നിശബ്ദനായി മുന്നിലിരുന്നു.എൻ്റെ നിശബ്ദത വിജയന് ദഹിച്ചില്ല. വിജയൻ മുന്നിലെ തുണ്ടു പേപ്പറിലേക്ക് വിരൽ ചൂണ്ടി ഞാൻ പേനയും പേപ്പറും എടുത്തു കൊടുത്തു. വളരെ പ്രയാസപ്പെട്ട് വിറയ്ക്കുന്ന വിരലുകളാൽ ഇങ്ങനെ എഴുതി .എന്തെങ്കിലും മിണ്ടിപ്പറയൂ കുട്ടി എന്തിൽ നിന്നു തുടങ്ങണം എന്നാലോചിച്ച വിജയൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം രാഷ്ട്രിയമാണ് അതുകൊണ്ടു് രാഷ്ട്രീയത്തിൽ നിന്നു തന്നെ ഞാൻ തുടങ്ങി.
ദേശീയ തലത്തിൽ എല്ലാ രാഷ്ട്രീയപ്രതീക്ഷകളും തകരുന്ന കാലമാണല്ലോ .സവർണ ഹൈന്ദവ രാഷ്ട്രീയം അധികാരത്തിൻ്റെ വഴി കൃത്യമായും കണ്ടെത്തി തുടങ്ങി അതൊരു ചരിത്ര യാഥാർത്ഥ്യ
മായി മാറി തുടങ്ങി എന്നു തോന്നുന്നു ശരിയല്ലേ?'' വിജയൻ ഒരു തുണ്ടിൽ കുറച്ചു സമയമെടുത്ത് കുറിച്ചു .
എന്താണ് ഹിന്ദുത്വം?
ഞാൻ മറ്റൊരു തുണ്ടിലെഴുതി
വിശദീകരിക്കാൻ മാത്രം വിവരമില്ല
വിജയൻ സ്വന്തം തുണ്ടിൽ വീണ്ടും കുറെ സമയമെടുത്ത് കുറിച്ചു .നീയെന്തിനാ എഴുതുന്നത് ?പറഞ്ഞാൽ മതി.
ഞാൻ ഒരു ഫലിതം പറഞ്ഞു .പറയാനൊന്നുമില്ല .ബുദ്ധിപരമായി അവശതയിലാണ് .അതു കേട്ട വിജയൻ്റെ മുഖത്ത് 'ഒരു നേർത്ത ചിരി തെളിഞ്ഞു വീണ്ടും വിജയൻ കുറിച്ചു .
പറയൂ എന്തെങ്കിലും .
ഞാൻ ഹിന്ദുത്വ രാഷ്ട്രീയം വിട്ടു .
വിജയൻ്റെയും എൻ്റെയും ഇഷ്ട വിഷയമായ പരിസ്ഥിതിയിലേക്ക് കടന്നു. ഞാൻ ഫ്രിജോഫ്കാപ്രയുടെ ടേണിംഗ് പോയൻ്റ് എന്ന പുസ്തകത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന
സമയമായിരുന്നു അത് . ഞാൻ പറഞ്ഞു
കാപ്ര വലിയ ഉൾക്കാഴ്ചയോടെയാണ്
കാര്യങ്ങൾ കാണുന്നത് .നമ്മുടെ ഒരു പാടു
ധാരണകളെ കാപ്ര തിരുത്തുന്നുണ്ടു്
വിജയൻ എഴുതി കൈവിറയ്ക്കുന്ന കാരണം
എഴുത്ത് ഒരു വൃത്തമായി മാറി വിജയൻ്റെ കാർട്ടൂൺ പോലെ .
അതിങ്ങനെ yes it is really a philosophical perception
Of the Present situation ,..
പിന്നീട് ഞാൻ അതിൻ്റെ ഫിലോസഫി ,രാഷ്ട്രീയം
എന്നീ കാര്യങ്ങൾ അറിയാവുന്ന രീതിയിൽ
പറഞ്ഞൊപ്പിച്ചു'ഫുക്കുവോക്കയിലേക്ക്
കടന്നപ്പോൾ വിജയൻ കുറിച്ചു .
മറന്നോ? ഗോവിന്ദപ്പിള്ള .
ഒരു തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിൽ
ഹിംസാന്മകമായ ആധുനിക ശാസ്ത്രത്തിൻ്റെ വഴിവിട്ട് പ്രകൃതിയുടെ സ്വാഭാവിക നന്മകളിലേക്ക് തിരിച്ചു വന്ന ജപ്പാനിലെ അറിയപ്പെടുന്ന മൈക്രോബയോളജിസ്റ്റ് കൂടിയായിരുന്ന ഫുക്കുവോക്ക.
പ്രകൃതി കൃഷിയിൽ തൻ്റെതായ രീതിയിൽ
വിപ്ലവം സൃഷ്ടിച്ച കാലത്ത് സ്വന്തം അനു
ഭവത്തിൻ്റെ വെളിച്ചത്തിൽ രചിച്ച ഒറ്റ വൈക്കോൽ വിപ്ലവം എന്ന പുസ്തകത്തെ മുൻനിർത്തി ഒ.വി വിജയൻ ഒരു മലയാള പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തെ അടിച്ചു കൊണ്ട് തൻ്റെ
സുഹൃത്തും മാർക്സിയൻ പണ്ഡിതനുമായിരുന്ന ഗോവിന്ദ പിള്ള നടത്തിയ ചില പരാമർശങ്ങൾ വിജയനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . ഏറെ പ്രകൃതി വിരുദ്ധമായി തീർന്ന ആധുനിക ശാസ്ത്രത്തിൻ്റെ തട്ടിൽ നിന്ന് ഗോവിന്ദപ്പിള്ള നടത്തിയ ഒറ്റ കണ്ണൻ കാഴ്ചയായിരുന്നു അതിൽ
പലതും .
വിജയനെയും ഗോവിന്ദപിള്ളയെയും ഒരു നിലയിലും തുലനം ചെയ്യാനാവില്ല . തൻ്റെതായ ഒരു ജ്ഞാനമണ്ഡലത്തിൽ നിന്നു കൊണ്ട് 'എത്രയോ കാലത്തിനപ്പുറമുള്ള പാരിസ്ഥിതിക സിനാരിയോ ദീർഘദർശനം ചെയ്ത ചിന്തകനായിരുന്നു വിജയൻ . ഗോവിന്ദപിള്ള പണ്ഡിതനെങ്കിൽ വിജയൻ ജ്ഞാനിയായിരുന്നു .അതുകൊണ്ടു് തന്നെ അത് പണ്ഡിതനും ജ്ഞാനിയും തമ്മിലുള്ള തർക്കമായിരുന്നു .
കാലത്തിൻ്റെ ചാക്രികതയിൽ വരാനിരിക്കുന്ന പരിണാമത്തിൻ്റെ അവസ്ഥാവിശേഷങ്ങളെ കുറിച്ച്
'ആധി പുലർത്തിയ വിജയനും വൈരുദ്ധ്യാന്മക ഭൗതികവാദത്തിൻ്റെ താഴേ തല തട്ടിൽ നിന്നു കൊണ്ട് സംസാരിച്ച ഗോവിന്ദപിള്ളയുംതമ്മിൽ ഒരാശയ സമന്വയം ഒരു രീതിയിലും സാധ്യമല്ലായിരുന്നു .ചിന്താപരമായ പരസ്പര ദൂരം തന്നെയായിരുന്നു പ്രശ്നം
പ്രപഞ്ച മനസ്സിൻ്റെ നിശ്ചയങ്ങൾ എന്തായിരി
ക്കാമെന്ന് ചിന്തിച്ച ദാർശനികനാണ് വിജയൻ
കാലത്തിൻ്റെ പഥത്തിൽ ഉരുത്തിരിഞ്ഞു വരുന്ന യാഥാർത്ഥ്യങ്ങളെ നിശ്ചയിക്കുന്നത് 'ചരിത്രത്തിൻ്റെ യാദൃച്ഛികതയാണെന്ന് ' വിശ്വസിച്ച ഹെഗലിയൻ ആശയവാദത്തെയും' ചിന്താപദ്ധതികളെയും 'കൈയൊഴിയാത്ത മനീഷി .
മാർക്സിനെയും ഹെഗലിനെയും തൻ്റെ വിശകലന രീതി ശാസ്ത്രങ്ങളിൽ ഒരു പോലെ പിന്തുടർന്ന ചിന്തകൻ.
:വെറും മാർക്സിയൻവൈരുദ്ധ്യാത്മക ഭൗതികവാദത്തിൻ്റെ തലത്തിൽ മാത്രം
വിജയൻ കിടന്നുരുണ്ടില്ല. വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങൾക്ക് ''തൻ്റെ ആന്മ നിഷ്ഠ കാഴ്ചപ്പാടുകളുടെ നിറം നൽകിയ വിജയനെ തിരിച്ചറിയാൻ വിശ്വാസത്തിൻ്റെ ദാർഢ്യങ്ങൾ പിൻപറ്റിയ പലർക്കും കഴിയാതെ പോയി .ഭാഷയിലും ചിന്തയിലും അളവററ അളവിൽ സൗന്ദര്യം വാരി വിതറി കടന്നു പോയ വിജയൻ്റെ മനസ്സിൽ എനിക്കു ലഭിച്ച ഇരിപ്പിടം വലിയൊരംഗീകാരമായി ഞാൻ കരുതുന്നു

Comments

Popular posts from this blog

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2